ബംഗളൂരു: കര്‍ണാടകയ്ക്കു പുറത്തുനിന്നും എത്തുന്നവര്‍ക്ക് ബംഗളൂരുവില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. മന്ത്രി ഡോ. കെ. സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച ബംഗളൂരുവില്‍ 1,400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാര്‍ എത്തുന്നതിനാലാണ് കേസുള്‍ വര്‍ധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവര്‍ക്ക് മാത്രമായിരുന്നു കോവിഡ് സര്‍ട്ടിഫിക്കറ്റ് ബാധകമായിരുന്നത്. വ്യാഴാഴ്ച മുതല്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണം.
രോഗബാധിതരെ തിരിച്ചറിയാന്‍ രോഗികളുടെ കൈത്തണ്ടയില്‍ മുദ്ര കുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക കൂടിച്ചേരലുകളില്‍ അടച്ചിട്ട ഹാളില്‍ 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. തുറന്ന സ്ഥലത്തെ പരിപാടികളില്‍ 500 പേരെ പങ്കെടുപ്പിക്കാം.