ന്യൂഡൽഹി :കരസേനയിലെ വനിത ഉദ്യോഗസ്ഥർക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ചു സുപ്രീം കോടതി.കരസേനയിലെ വനിതകളോടുള്ള വേർതിരിവ് കോടതി വിമർശിച്ചു .രാജ്യത്തിന് വേണ്ടി ബഹുമതികൾ കരസ്ഥമാക്കിയവരെ സ്ഥിര കമ്മീഷനിൽ അവഗണിക്കുന്നു .
അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് സ്ഥിര കമ്മീഷൻ നിയമനത്തിന് അനുമതി ഉണ്ടെന്നും കോടതി പറഞ്ഞു .മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷൻ അവഗണിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു .