ന്യൂയോർക്ക് :അമേരിക്കയിലെ കോളോറോഡായിൽ സൂപ്പർ മാർക്കറ്റിൽ വെടി വെയ്പ്പ് .സംഭവത്തിൽ ഒരു പോലീസുകാരൻ അടക്കം പത്ത് പേര് മരിച്ചതായി റിപ്പോർട്ടുകളുണ്ട് .വെടിവെയ്പ്പ് നടത്തിയെന്ന് സംശയിക്കുന്ന അക്രമക്കാരിയെ പോലീസ് പിടികൂടി എന്നും പുറത്ത് വരുന്ന സൂചനകൾ .
ബോൾഡർ നഗരത്തിലെ കിങ്‌സ് സൂപ്പർസ് എന്ന പലചരക്ക് കടയിലാണ് ആക്രമണം ഉണ്ടായത് .തിങ്കളാഴ്ച പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത് .കടയിൽ കൂടി നിന്ന ജനക്കൂട്ടത്തിനു നേരെ അക്രമി വെടി ഉതിർക്കുക ആയിരുന്നു .