കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. സുവേന്ദു അധികാരിയ്ക്ക് പിന്നാലെ പിതാവ് ശിശിര്‍ അധികാരിയും ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ശിശിര്‍ അധികാരി വേദി പങ്കിട്ടു.
എഗ്രയിലെ റാലിയില്‍ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവായിരുന്ന ശിശിര്‍ അധികാരി പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇപ്പോള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു.അതേസമയം, ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിരാളിയായി നന്ദിഗ്രാമില്‍ മത്സരിക്കുന്നത് സുവേന്ദു അധികാരിയാണ്.