പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. 1957ലും 1960ലും സിപിഐയിലെ കുഞ്ഞുണ്ണി നായര്‍ ജയിച്ചു.1965 മുതല്‍ 1970 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ പിപി. കൃഷ്ണന്‍. 1977ല്‍ പി. ബാലന്‍ കോണ്‍ഗ്രസിന് ജയം നേടിക്കൊടുത്തു. 1980, 1982 വര്‍ഷങ്ങളില്‍ എല്‍.ഡി.എഫിന്റെ വി.സി. കബീര്‍. 1987ല്‍ കോണ്‍ഗ്രസിലെ കെ. ശങ്കരനാരായണന്‍ ജയിച്ചു. 1991 മുതല്‍ 2001 വരെ മൂന്നു തവണ വീണ്ടും വി.സി. കബീര്‍ ആയിരുന്നു വിജയി.1996 മുതല്‍ ഒറ്റപ്പാലം നിയമസഭാമണ്ഡലം ഇടത് കോട്ടയാണ്. 1957 മുതലുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടു തവണ മാത്രമാണ് ജയിക്കാനായത്.
2001ല്‍ എന്‍സിപി സ്ഥാനാര്‍ഥിയായിരുന്ന വി സി കബീർ ആണ് ഇവിടെ നിന്നും ജയിച്ചത്. പിന്നീട് 2006 ലും 2011ലും സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച എം ഹംസയായിരുന്നു ഈ മണ്ഡലത്തിലെ വിജയി. 2016ല്‍ സിപിഎമ്മിലെ പി. ഉണ്ണി 16,088 വോട്ടിനാണ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ചത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് 6460 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെ പ്രേംകുമാർ ആണ് ഇത്തവണ മത്സരിക്കുന്നത്. ഇത്തവണ നിയമസഭാ ഇലെക്ഷനിൽ ഇടതുപക്ഷത്തിന് സ്വാധീനമുള്ള സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പ്രേംകുമാർ. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വിജയം ഇത്തവണയും പ്രതീക്ഷ തന്നെയാണ് ഇടതിന് നൽകുന്നത് .
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിന്‍ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദ ധാരിയായ സരിന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി. ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസില്‍ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലിരിക്കേ, സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു. ഇത്തവണ ഒറ്റപ്പാലം തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസം മുൻകാലങ്ങളെ അപേക്ഷിച്ച് കോൺഗ്രെസ്സിനുണ്ട്. 2016ല്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പി. വേണുഗോപാലന്‍ ആണ് ഇത്തവണയും ബിജെപിയുടെ സ്ഥാനാര്‍ഥി.