താന്‍സാനിയയുടെ ആറാം പ്രസിന്‍റായി സാമിയ സുലുഹു ഹസ്സന്‍ നിയമിതയായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് പ്രസിഡന്‍റായിരുന്ന ജോണ്‍ മഗുഫുളി അന്തരിച്ചതിനാലാണ് വൈസ് പ്രസിഡന്‍റ് പദവിയിലുണ്ടായിരുന്ന സാമിയ പ്രസിഡന്‍റായി ചുമതലയേറ്റത്. ആഫ്രിക്കയില്‍ നിലവിലുള്ള ഭരണാധികാരികളില്‍ ഏക വനിതയാണ് സാമിയ ഹസ്സന്‍. എത്യോപ്യയിൽ സഹ്ലെ സെവ്ദെ എന്ന വനിത പ്രസിഡന്‍റ് പദവിയിൽ ഉണ്ടെങ്കിലും അവര്‍ക്ക് ഭരണച്ചുമതലകളില്ല.
2015ലാണ് സാമിയ ഹസ്സന്‍ മഗുഫുളി സര്‍ക്കാരില്‍ വൈസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്. താന്‍സാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ അധികാരത്തിലിരിക്കുന്ന ചാമ ച മാപിൻഡുസി എന്ന കക്ഷിയില്‍ അംഗമായ സാമിയ നിരവധി വന്‍ മരങ്ങളെ വെട്ടിമാറ്റിയാണ് അധികാരകേന്ദ്രങ്ങള്‍ അലങ്കരിച്ചത്. 2021 മുതല്‍ അഞ്ചുവര്‍ഷമാണ് സാമിയയുടെ പ്രസിഡന്‍റ് പദവിയുടെ കാലാവധി.