വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വെടിവെപ്പ് നടത്തിയ 21കാരനായ റോബര്‍ട്ട് ആരോണ്‍ കടുത്ത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് റിപ്പോര്‍ട്ട്. സ്പാകളും മസാജ് പാര്‍ലറുകളും ആകര്‍ഷിച്ചിരുന്നതായി ഇയാള്‍ മൊഴി നല്‍കിയതായിട്ടാണ് പൊലീസ് പറയുന്നത്. കൂടാതെ ഇയാള്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.ആകര്‍ഷണം ഉണ്ടാക്കുന്ന സ്പാകളും മസാജ് പാര്‍ലറുകളും തകര്‍ക്കാന്‍ പ്രതി ആലോചിച്ചിരുന്നു. അതിനാലാണ് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ് നടത്തിയത്.
അശ്ലീല ദൃശ്യങ്ങള്‍ പതിവായി പ്രതി കണ്ടിരുന്നു. പലപ്പോഴായി മസാജ് പാര്‍ലറുകള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. കടുത്ത ലൈംഗിക താല്‍പ്പര്യവും ലഹരിമരുന്ന് ഉപയോഗവും മൂലം 2019 അവസാനം മുതല്‍ 2020 ഫെബ്രുവരി വരെ റോബര്‍ട്ട് ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു.ചെയ്യുന്ന പ്രവര്‍ത്തികളില്‍ കുറ്റബോധം ഉണ്ടായിരുന്നുവെങ്കിലും മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ആസക്തിയും മൂലം റോബര്‍ട്ടിന് തിരിച്ചെത്താന്‍ കഴിഞ്ഞില്ല പുനരധിവാസ കേന്ദ്രത്തില്‍ റോബര്‍ട്ടിനൊപ്പം താമസിച്ച ആൾ പറഞ്ഞു.
ജോര്‍ജിയയിലെ വിവിധ മസാജ് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അറ്റ്ലാന്റയ്ക്ക് സമീപമുള്ള ആക്വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്സ് എഷ്യന്‍ മസാജ് പാര്‍ലറില്‍ ഉണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അറ്റ്ലാന്റയില്‍ തന്നെയുള്ള ഗോള്‍ഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് തുടര്‍ന്നും വെടിവെപ്പ് ഉണ്ടായത്.