ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പ്രസിദ്ധ് കൃഷ്ണക്കും കൃണാൽ പാണ്ഡ്യക്കും സ്ഥാനമെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വച്ച് പരിക്ക് പറ്റി പുറത്തായ മുഹമ്മദ് ഷമിയും ടീമിൽ തിരികെ എത്തിയേക്കും. ഷമിയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഓസീസ് പര്യടനത്തിനിടെ തന്നെ പരുക്കേറ്റ ജഡേജയ്ക്ക് ഇടം ലഭിച്ചേക്കില്ല.
പരിക്ക് മാറിയ താരം പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഉടൻ ജഡേജയെ ടീമിൽ പരിഗണിക്കാനിടയില്ലെന്നാണ് സൂചനകൽ. രോഹിത് ശർമ്മയും വിരാട് കോലിയും ടീമിലുണ്ടാവും. വിശ്രമം എടുക്കുന്നില്ലെന്ന് ഇവർ ബിസിസിഐയെ അറിയിച്ചു.വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനങ്ങളാണ് പ്രസിദ്ധിനും കൃണാലിനും ഗുണം ചെയ്തത്. 7 മത്സരങ്ങളിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ 14 വിക്കറ്റെടുത്തിരുന്നു. കൃണാൽ പാണ്ഡ്യ ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികച്ച പ്രകടനം നടത്തി.