മസ്‍കത്ത്: ഒമാനിൽ 1610 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തെ കണക്കുകളാണ് ഇന്ന് അധികൃതര്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ എട്ട് കൊവിഡ് മരണങ്ങള്‍ രാജ്യത്തുണ്ടായി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,46,867 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,35,429 പേര്‍ രോഗമുക്തരായി. 93.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1608 പേര്‍ക്ക് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം ആകെ 274 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 87 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.