പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ചാന്പ്യന്മാരായി മുംബൈ. എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് മുംബൈ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്.
ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഐ എസ് എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ്, ഫൈനലിൽ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയിച്ചത്. മുംബൈക്കായി ബിപിൻ സിംഗ് ഒരു ഗോൾ നേടിയപ്പോൾ മറ്റൊന്ന് ടിരി നേടിയ സെൽഫ് ഗോൾ ആണ്. എടികെയ്ക്കു വേണ്ടി ഡേവിഡ് വില്ല്യംസ് ആണ് ആശ്വാസഗോൾ നേടിയത്.