മാഡ്രിഡ് :ഈ സീസണിൽ മെസ്സി ബാർസിലോണ വിട്ടേക്കും .ബാഴ്സയിൽ നിന്നും എങ്ങോട്ടാണ് എന്ന് വ്യക്തമല്ല .അതിനിടയിൽ മെസ്സിയെ തേടി ഒരു അപ്രതീക്ഷിത ക്ഷണം എത്തുകയാണ് .റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ആണ് മെസ്സിയെ ക്ഷണിക്കുന്നത് .
റയലിലേക്ക് വരുകയാണെങ്കിൽ തന്റെ വീട്ടിൽ താമസിക്കാം എന്ന് മെസ്സിയോട് റാമോസ് പറഞ്ഞു .റയലിലേക്ക് എത്തി വീട് നോക്കുന്ന സമയത്ത് തന്റെ കൂടെ താമസിക്കാം .ഞങ്ങളുടെ കൂടെ ചേരുക ആണെങ്കിൽ ഞങ്ങൾക്ക് ഇടക്ക് മെസ്സിയെ നേരിടേണ്ടി വരുക ഇല്ലെന്നും അദ്ദേഹം പറഞ്ഞു .