മുംബൈ: 1993 മുംബൈ സ്ഫോടനക്കേസ് പ്രതി മരിച്ചു. മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ ടൈഗര്‍ മേമന്റെ അടുത്ത അനുയായിയും കേസിലെ പ്രതികളിലൊരാളുമായ നൂര്‍ മുഹമ്മദ് ഖാനാണ് മരിച്ചത്. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. സ്‌ഫോടനക്കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 1993 മാര്‍ച്ച് 12നു മുംബൈയിലുണ്ടായ 12 സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സ്‌ഫോടനത്തിനുള്ള ആര്‍ഡിഎക്‌സ്, കെട്ടിട നിര്‍മാതാവായ നൂര്‍ മുഹമ്മദ് ഖാന്‍ തന്റെ ഗോഡൗണില്‍ 58 ചാക്കിലായി സൂക്ഷിക്കുകയും പിന്നീട് താനെ കടലിടുക്കില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണു തെളിഞ്ഞത്.