ന്യൂഡൽഹി :ഇന്ധന വില വർധനവിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും .ഇന്ധന വില വർധനവിൽ സഭ നിർത്തിവെച്ച ചർച്ച വേണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കാൻ പ്രതിപക്ഷം തീരുമാനിച്ചു .ഇന്നും ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും .
ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പ്രസ്‌താവന ഇറക്കും .2021-2022 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥന, ഫിനാന്‍സ് ബില്‍ എന്നിവ പാസാക്കിയെടുക്കാനുള്ള പ്രമേയം ധനമന്ത്രി ഇന്ന് ഇരു സഭകളിലും അവതരിപ്പിക്കും.