മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടം സതാംപ്ടണില്‍ നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് അറിയിച്ചത്.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ദിനമായും അനുവദിച്ചിട്ടുണ്ട്. ന്യൂസീലാന്‍ഡ് നേരത്തേതന്നെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരന്പര ജയത്തോടെയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.