മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. വനിത ദിനമായ ഇന്ന് മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ നെയിം പുറത്ത്‌വിട്ടത്. പുതുമുഖ സംവിധായിക രത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ എസ്. ജോര്‍ജിന്റെ സിന്‍ സില്‍ സെല്ലുലോയിഡാണ് പുഴുവിന്റെ നിർമാണം.
മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ രചയിതാവ് ഹര്‍ഷാദ്, വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ സുഹാസ് എന്നിവരാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹര്‍ഷാദിന്റേതാണ് കഥ. ചിത്രം വിവിധ ഭാഷകളില്‍ പുറത്തിറങ്ങും. മലയാള സിനിമയില്‍ രേവതി ഉള്‍പ്പടെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായിക രത്തീന. ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്നത്.