ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിനോടു രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനല്‍ കൂടി പരാജയപ്പെട്ടത്.
ആദ്യ ഗെയിമില്‍ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്.