മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്‌യുവിയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. താനെ സ്വദേശിയായ മന്‍സുഖ് ഹിരണിന്റെ മൃതദേഹം മുംബായ് നഗരത്തിന് സമീപമുളള താനെ ക്രീക്ക് എന്ന ചെറുഉള്‍ക്കടലില്‍ നിന്നാണ് കണ്ടെടുത്തത്. മന്‍സുഖ് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുംബൈയ്ക്ക് സമീപം കടലിടുക്കില്‍ നിന്നാണ് വാഹനത്തിന്റെ ഉടമയുടെ മൃതദേഹം കണ്ടെത്തയതെന്ന് താനെ പോലീസ് വ്യക്തമാക്കി. തന്റെ കാര്‍ മോഷ്ടിച്ച്, സ്‌ഫോടകവസ്തുക്കള്‍ നിറച്ച് അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദേഹം നേരത്തെ മപാലീസിന് മൊഴി നല്‍കിയത്. അപകട മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കറുത്ത നിറത്തിലുള്ള എസ്‌യുവി സ്‌ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റ്‌റിക്കുകള്‍ വാഹനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയേയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.
















