ന്യൂഡൽഹി :താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ആമസോൺ പ്രൈം വാണിജ്യ വിഭാഗം മേധാവി അപർണ പുരോഹിത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും .
ഓ ടി ടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നത് സംബന്ധിച്ചു പുതുതായി കൊണ്ട് വന്ന മാർഗനിർദേശങ്ങൾ ഹാജരാക്കാൻ കോടതി ഇന്നലെ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു .ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ സ്ക്രീനിംഗ് ആവശ്യമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു .