കോവിഡ് വാക്‌സിൻ സ്വീകരിച്ച് ഫുട്ബോൾ ഇതിഹാസം പെലെ. സമൂഹമാധ്യമങ്ങൾളിലൂടെയാണ് പെലെ ഇക്കാര്യം തന്റെ ആരാധകർക്കായി പങ്കുവെച്ചത്. ഏത് വാക്‌സിൻ ആണ് പെലെ സ്വീകരിച്ചതെന്ന് വ്യക്തമല്ല.രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ന് മറക്കാനാകാത്ത ദിവസമാണ്. ഞാൻ കൊറോണ വാക്‌സിൻ സ്വീകരിച്ചു.കൊറോണ മഹാമാരി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. ഇനിയും ഒരുപാട് പേർ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കാനുണ്ട്. അതിനാൽ ഇനിയുംനമ്മൾ അച്ചടക്കത്തോടു കൂടി കഴിയണം എന്നാണ് വാക്‌സിൻ സ്വീകരിച്ച് കൊണ്ട് പെലെ കുറിച്ചത്. കൊറോണയുടെ പ്രാരംഭ ഘട്ടം മുതൽ അദ്ദേഹം സാവോ പോളയിയിലുള്ള തന്റെ വസതിയിലാണ് കഴിയുന്നത്.