അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലന്റെ’ തമിഴ് റീമേക്കായ ‘അന്‍പിര്‍ക്കിനിയാള്‍’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് അഞ്ചിന് തിയേറ്ററുകളില്‍ എത്തും. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീര്‍ത്തി തമിഴില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ പാണ്ഡ്യനാണ് മലയാളത്തില്‍ ലാല്‍ ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്.
















