ചണ്ഡീഗഡ്: ഇരുപതിലധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ഒരു പാര്‍പ്പിട സമുച്ചയത്തെ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ള താമസക്കാരില്‍ നിന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചത് .
തുടർന്ന് കൂടുതല്‍ പേര്‍ക്ക് രോഗബാധസ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാമ്പിലാണ് ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. 148 പേര്‍ക്കാണ് ഹരിയാനയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,70,411 ആയി.