ന്യൂഡൽഹി :ഇന്ത്യൻ പേസർ വിനയ് കുമാർ ക്രിക്കറ്റിൽ നിന്നും വിരമിച്ചു .എല്ലാ ഫോര്മാറ്റുകളിൽ നിന്നും വിരമിക്കുന്നതോടെ വിനയയുടെ 17 വര്ഷം നീണ്ട കരിയറിന് ആണ് അവസാനം ആകുക .ഇന്ത്യയ്ക്ക് വേണ്ടി ഒരു ടെസ്റ്റും ,31 ഏകദിനവും ,9 ടി 20 യും കളിച്ച താരമാണ് .
ടെസ്റ്റിൽ ഒരു വിക്കറ്റും ,ഏകദിനത്തിൽ 38 വിക്കറ്റും ,ടി 20 യിൽ 9 വിക്കറ്റുമാണ് വിനയയ്ക്ക് ഉള്ളത് .2008 മുതൽ 2018 വരെ ഐ പി എല്ലിൽ കളിച്ച വിനയ് 2996 റൺസും 105 വിക്കറ്റും നേടിയിട്ടുണ്ട് .2004 -ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത് .