ന്യൂഡൽഹി :പതിമൂന്നു പേരുടെ ജീവനെടുത്ത അവ്നി എന്ന പെൺകടുവയെ വേദി വെച്ച് കൊന്ന മഹാരാഷ്ട്ര വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പിൻവലിച്ചു .വന്യജീവി സംരക്ഷണ പ്രവർത്തക ആയ സംഗീത ദോഗ്ര സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത് .
നരഭോജിയായ കടുവയെ കോടതി ഉത്തരവ് അനുസരിച്ചാണ് കൊന്നതെന്ന് സുപ്രീം കോടതി ആവർത്തിച്ചു .അത് കൊണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുന്നത് പ്രായോഗികം അല്ലെന്നും കോടതി നിരീക്ഷിച്ചു .
അവ്നി അഥവാ ടി 1 എന്നറിയപ്പെടുന്ന കടുവ നരഭോജി അല്ലെന്നു സമർപ്പിച്ച ഹർജിയിൽ പറയുന്നു .കടുവ നരഭോജി ആണെന്ന് തെളിയിക്കാനുള്ള തെളിവുകൾ കിട്ടിയില്ലെന്നും ഹർജിയിൽ പറയുന്നു .
ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താമെന്ന് സുപ്രീം കോടതി പറഞ്ഞു .മനുഷ്യനെ തിന്നാൽ കടുവയുടെ വയറ്റിൽ നഖവും മുടിയും ആറു മാസക്കാലം ഉണ്ടാക്കും .എന്നാൽ പരിശോധനയിൽ അവ കണ്ടെത്തിയില്ലെന്നും ഹർജിയിൽ പറയുന്നു .