ഇത്തവണ ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍ ഒന്നായി സൂര്യയുടെ സൂരറൈ പോട്. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയായിരിക്കുകയാണ് ചിത്രം. ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. കൊറോണ സാഹചര്യത്തിൽ സിനിമകൾക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളിൽ അക്കാദമി ചില അയവുകൾ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിന് അവസരം ലഭിച്ചത്. ഈ മാസം 28 മുതൽ യു എസിലെ 6 പ്രധാന നഗരങ്ങളിൽ ഏതെങ്കിലും തിയറ്ററുകളിലോ ഡ്രൈവ് ഇൻ തിയറ്ററുകളിലോ ചിത്രങ്ങൾ പ്രദര്ശിപ്പിക്കണമെന്ന് നിയമം ഉണ്ട്. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിങ്ങിനു ശേഷം 15 നു ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിക്കും.
ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്. അപർണ അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഉർവശിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.