ന്യൂഡൽഹി :മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചതായി ഡൽഹി സർക്കാർ.ഡൽഹി പൊലീസിന്റെ ആറ് കമാൻഡോകളാണ് കേജ്‌രിവാളിന്റെ സുരക്ഷാ സേനയിൽ ആദ്യം ഉണ്ടായിരുന്നത് .
നിലവിൽ ഇത് രണ്ടു പേരായി കുറഞ്ഞതായിട്ടാണ് റിപോർട്ടുകൾ .ഇസഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് കേജ്‌രിവാളിന് ലഭിച്ച് കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ഇസഡ് പ്ലസ് കംപ്ലീറ്റ് എന്ന വിഭാഗത്തിലേയ്ക്ക് മാറ്റി.
അതേസമയം, ഡൽഹി സർക്കാരിന്റെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. മുൻപ് ഉണ്ടായിരുന്ന സുരക്ഷ ഇനിയും തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു .