ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദിൽ വാണിജ്യകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് വ്യാപാരി സംഘടന. ട്രാൻസ്‌പോർട് വാഹനങ്ങളും ബന്ദിൽ പങ്കെടുക്കും എന്ന് നേതാക്കൾ അറിയിച്ചു.
ചരക്കുസേവന നികുതിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ലളിതമാക്കുക. ഇടക്ക് ഇടക്ക് പ്രഖ്യാപിക്കുന്ന ഇന്ധന വില പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോണ്ഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഭാരത് ബാദിനു ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹന ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ട്രാൻസ്‌പോർട് വെൽഫെറെ അസോസിയേഷൻ ബന്ദിന് പിന്തുണ ആറിയിച്ചിട്ടുണ്ട്. റോഡ് ഉപരോധിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
വ്യാപാരികളുടെ സഹകരണം തേടുന്നതിൽ കൗൺസിൽ ഒരു വിധത്തിലുള്ള താല്പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന ആരോപിച്ചു. ചരക്കു സേവന നികുതിയിൽ നിരവധി അപാകതകൾ ഉണ്ട്. നികുതി ഘടനയിൽ മാറ്റം വരുത്തുന്നതിന് സംഘടന ഒരു വിധത്തിലുള്ള താല്പര്യവും കാണിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. കൗണ്സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.