പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം തേർഡ് അമ്പയറിന്റെ അശ്രദ്ധയിലൂടെ രണ്ട് തീരുമാനങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായതായി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും പരിശീലകൻ ക്രിസ് സിൽവർ വുഡും ഇക്കാര്യം മാച്ച് റഫറി ജവഗൽ ശ്രീനാഥുമായി സംസാരിച്ചു. ശുഭ്മാൻ ഗില്ലിനെ പുറത്താക്കാൻ ബെൻ സ്റ്റോക്ക് എടുത്ത ക്യാച്ച്, രോഹിത് ശർമയുടെ സ്റ്റമ്പിങ് എന്നിവയിലെ തേർഡ് അമ്പയറുടെ തീരുമാനം എന്നീ കാര്യങ്ങൾക്കാണ് ഇംഗ്ലണ്ട് ആരോപണം ഉയർത്തിയത്. തേർഡ് അമ്പയർ ശംസുദ്ധീൻ എല്ലാ ആംഗിളുകളിൽ നിന്നും റീപ്ലേ പരിശോധിക്കാതെ പെട്ടന്ന് ഇന്ത്യയ്ക്ക് വേണ്ടി അനുകൂലമായ വിധി നടത്തിയതായാണ് ഇംഗ്ലണ്ട് ഉന്നയിക്കുന്നത്.
അമ്പയറുടെ നടപടി ചോദ്യം ചെയ്ത കൊണ്ടുള്ള തീരുമാനം സ്റ്റമ്പ് മൈക്കിലും പതിഞ്ഞു.ജാക്ക് ലീച്ചിന്റെ ക്യാച്ച് 5,6 ആംഗിളുകളിൽ പരിശോധിച്ചു. എന്നാൽ രോഹിതിന്റെയും ഗില്ലിന്റെയും അതുപോലത്തെ തീരുമാനം എടുക്കാത്തത് അസ്വസ്ഥത പെടുത്തിയെന്നും ഇംഗ്ലണ്ട് താരം സാക് ക്രൗലി പറഞ്ഞു.
ആദ്യ ദിനത്തിലെ അവസാന ഓവറിൽ 27 റൺസ് എടുത്ത് നിന്ന കോലിയെ മറികടക്കാൻ കഴിഞ്ഞതാണ് ഇംഗ്ലണ്ടിന് മുൻതൂക്കം നൽകിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് ഇന്ത്യ.