Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘മോദി സ്‌റ്റേഡിയം’; അദാനി റിലയന്‍സ്​ എന്‍ഡുകള്‍; പരിഹസിച്ച്‌ കോണ്‍ഗ്രസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 24, 2021, 10:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേര സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന് പരിഹസിച്ച് കോണ്‍ഗ്രസ്‌ നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രിയം സ്റ്റേഡിയത്തില്‍ കാണാമെന്ന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്​റ്റേഡിയത്തിന്‍റെ പവലിയനുകളുടെ പേര്​ അദാനി, റിലയന്‍സ്​ എന്നിങ്ങനെയാണെന്ന വിവരകൂടി പുറത്തുവന്ന പശ്​ചാത്തലത്തിലാണ്​ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി രാഹുല്‍ രംഗത്തുവന്നത്​.

‘മോദിയുടെ സ്​റ്റേഡിയം, അദാനി റിലയന്‍സ്​ എന്‍ഡുകള്‍, ജയ്​ഷാ അധ്യക്ഷന്‍, സത്യം സ്വയം പുറത്തുവരുന്നത്​ ഇങ്ങിനെയാണ്​’-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘നമ്മള്‍ രണ്ട്​ നമ്മുക്ക്​ രണ്ട്’ എന്ന ഹാഷ്​ടാഗും രാഹുല്‍ പങ്കുവച്ചു.

Beautiful how the truth reveals itself.

Narendra Modi stadium
– Adani end
– Reliance end

With Jay Shah presiding.#HumDoHumareDo

— Rahul Gandhi (@RahulGandhi)
February 24, 2021

‘ഇന്നലെ മോദിജി സംസാരിച്ചത്​ നിസ്വാര്‍ഥതയെപറ്റിയായിരുന്നു. ഇന്നിപ്പോ മൊ​േട്ടര സ്​റ്റേഡിയത്തിന്‍റെ പേര്​ നരേന്ദ്രമോദി സ്​റ്റേഡിയം എന്നാക്കിയിരിക്കുന്നു’ -ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ‘സ്​റ്റേഡിയം മോടിപിടിപ്പിക്കാന്‍ കോടികള്‍ ചിലവഴിക്കാനുണ്ട്​. എന്നാല്‍ ജോലിയെപറ്റി ചോദിച്ചാല്‍ മൊത്തം പ്രതിസന്ധിയാണെന്ന്​ പറയും’-മാനവ്​ ഗുപ്​ത ക​ുറിച്ചു.

Refurbished #MoteraCricketStadium
has been built at an estimated cost of Rs 800 crore……But when we say #Modi_rojgar_do then India in BIG Crisis due to Covid 19 !! #मोदी_मतलब_देश_चौपट pic.twitter.com/IdPhpO2cIf

— ® (@Manav_SS_Gupta)
February 24, 2021

ആര്‍.എസ്​.എസിനെ​ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ്​ പ​േട്ടലെന്ന്​ ഇപ്പോഴാണവര്‍ തിരിച്ചറിഞ്ഞതെന്ന്​ ശശി തരൂര്‍ എം.പി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അത​ല്ലെങ്കില്‍ അടുത്ത രാഷ്​ട്രത്തലവന്‍ വരുന്നതിനുമുമ്ബുള്ള അഡ്വാന്‍സ്​ ബുക്കിങ്​ ആയിരിക്കുമിത്​. അതുമല്ലെങ്കില്‍ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിര്‍മാണമാണോ എന്നും സംശയിക്കാമെന്നും തരൂര്‍ കുറിച്ചു.

Maybe they just realised the stadium was named for a Home Minister who had banned their parent organisation! Or maybe this is advance booking to ensure the next visiting Head of State is hosted here, like Trump? Or is this the beginning of a legacy-creation-thru-labelling spree? https://t.co/yMppcTbSw5

— Shashi Tharoor (@ShashiTharoor)
February 24, 2021

‘ഗുജറാത്തിലെ ജനങ്ങള്‍ക്ക്​ ഞാന്‍ ഉറപ്പുനല്‍കുകയാണ്​. ഒരു ദിവസം നമ്മള്‍ മോ​േട്ടര സ്​റ്റേഡിയത്തിന്​ സര്‍ദാര്‍ പ​േട്ടലിന്‍റെ പേരിടും. കൂടെ കന്‍കാരിയ മൃഗശാലക്ക്​ നരേന്ദ്ര മൃഗ​ശാലയെന്നും ​േപരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു) എന്നാണ്​ ദലിത്​ നേതാവും എം.എല്‍.എയുമായ​ ജിഗ്​നേഷ്​ മേവാനി പുതിയ നടപടിയെ പരിഹസിച്ചത്​.

കോണ്‍ഗ്രസ്​ നേതാവ്​ ഹാര്‍ദിക്​ പ​േട്ടലും സ്​​റ്റേഡിയത്തിന്​ നരേന്ദ്ര മോദിയുടെ പേര്​ നല്‍കിയതിനെ വിമര്‍ശിച്ചു​. സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ വോട്ട് തേടുന്ന ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുകയാണെന്ന്​ ഹാര്‍ദിക്​ പറഞ്ഞു. ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ലെന്നും ഇതിനുള്ള മറുപടി അവര്‍ക്ക്​ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് മോദി എന്നാണ് ഈ നടപടി തെളിയിക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ജര്‍മന്‍ ഏകാധിപതി അ‌ഡോള്‍ഫ് ഹിറ്റ്ലറും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പറഞ്ഞു. ഇന്ത്യയുടെ പേര് മാറ്റി ‘മോദിയ’ എന്നാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ‘എല്ലാം തികഞ്ഞ ഒരു നാര്‍സിസിസ്റ്റ്’ ആണ് നമ്മെ ഭരിക്കുന്നതെന്നും സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ ടി സിദ്ദിഖ് പരിഹസിക്കുന്നു.

ReadAlso:

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

അതേസമയം ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയ തീരുമാനത്തെ പ്രതിരോധിച്ച്‌ ബിജെപി നേതാക്കളും രംഗത്തെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവര്‍ പേര് മാറ്റത്തെ ന്യായീകരിച്ചു. സ്റ്റേഡിയത്തിന്റെ പേര് മാത്രമാണ് മാറ്റിയതെന്നും സ്‌പോര്‍ട്‌സ് സമുച്ചയത്തിന്റെ പേരില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പേരില്‍ പട്ടേലിനെ വാഴ്ത്തുന്നവര്‍ അദേഹത്തിന്റെ പ്രതിമ സന്ദര്‍ശിക്കാന്‍ കോവാഡിയയിലേക്ക് ഒരു തവണ പോലും വന്നിട്ടില്ലെന്നും ബിജെപി വിമര്‍ശിച്ചു.

ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയത്തില്‍ തുടങ്ങാനിരിക്കെയാണ്​ സ്​റ്റേഡിയത്തിന്‍റെ പേരുമാറ്റിയത്​. സര്‍ദാര്‍ വല്ലഭായ്​ പ​േട്ടലിന്‍റെ പേരിലുള്ള സ്​​റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക്​ മാറ്റിയതായി ഉദ്​ഘാടന ചടങ്ങിനിടെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ്​ അറിയിച്ചത്​. 1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമാണ്​.

ഇന്ത്യ-ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ മത്സരത്തിന്​ മുന്നോടിയായി ഭൂമിപൂജയോടെയാണ്​ ഉദ്​ഘാടനചടങ്ങുകള്‍ നിര്‍വഹിച്ചത്​. ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ, കായിക മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies