കൊറോണ മഹാമാരിയുടെ സാഹചര്യത്തിൽ ലോകത്ത് 174 കോടി കുട്ടികളുടെ പഠനം മുടങ്ങിയതായാണ് യൂനിസെഫ് പറയുന്നത്. ഇന്ത്യയില്‍ 30 കോടി കുട്ടികളുടെ പഠനം കൊറോണ എന്ന വില്ലൻ മുടക്കി. ഈ അവസ്ഥയെ താൽക്കാലികമായെങ്കിലും നേരിടാന്‍ വിദ്യാഭ്യാസ മേഖല ഒന്നാകെ സ്വീകരിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ഓരോ രാജ്യവും ഇ-ലേണിംഗിലേക്ക് എത്തുകയായിരുന്നു. വിദ്യാഭ്യാസം ഹൈടെക്കാവുകയും അധ്യാപകര്‍ ടെക്കികളാവുകയും ചെയ്തത് കൊറോണ നൽകിയ വരങ്ങൾ ആണെന്നാണ് യൂണിസെഫിന്റെ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്.
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിക്കപ്പെട്ട ഏക സംസ്ഥാനമാണ് കേരളം. കൊറോണ മൂലം ലോക്ക് ഡൗണും തുടർന്നുള്ള പ്രതിസന്ധിയികളുടെയും കാലയളവിൽ ആണ് ഓൺലൈൻ ഫ്ലാറ്ഫോമുകൾ കേരളത്തിൽ ചർച്ചയാകുന്നത്. വിദ്യാലയങ്ങള്‍ അടച്ചിട്ടത് വഴി പഠനം പാതിവഴിയിലായ കുട്ടികൾക്ക് വേണ്ടി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയത്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ചുള്ള അറിവുകൾ മലയാളികൾക്കിടയിൽ കൂടുതൽ പരിചിതമാകുന്നത്.
സ്‌കൂള്‍ തുറക്കാൻ കഴിയാത്ത ഇത്തരമൊരു സാഹചര്യത്തിൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുതെന്ന പിണറായി സർക്കാരിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനല്‍ വഴി ക്ലാസ്സുകള്‍ തുടങ്ങുകയായിരുന്നു. 2020-21 അധ്യയനവർഷം വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് കേരളത്തില്‍ കൂടുതല്‍ ക്ലാസ്സുകളും നടന്നത്. സർക്കാർ സ്കൂളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ വ്യത്യസ്ത അനുഭവമായിരുന്നു. എന്നാൽ ടിവിയോ കമ്പ്യൂട്ടറോ മൊബെയിലോ ഇല്ലാത്ത കുട്ടികള്‍ക്ക് ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കുവാൻ കഴിയില്ലെന്ന വിമര്‍ശനവും ഉയർന്നിരുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ല എന്ന കാരണത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളും ആ കാലയളവിൽ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം വർത്തകൾക് കേട്ടപ്പോൾ അദ്ധ്യായനത്തിലുപരി വിദ്യാർത്ഥികൾക്ക് മാനസികവും ഏതു പ്രതികൂല സാഹചര്യത്തെയും അപകർഷതാ ബോധത്തെയും മാറ്റുവാനുള്ള കൗൺസിലിംഗ് ക്ലാസ്സുകളാണ് സർക്കാർ വിദ്യാലയങ്ങളിൽ കൊടുക്കേണ്ടത് എന്നും തോന്നിയിരുന്നു. ഒരുപാടു സാമൂഹിക സഹായ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും നിർധനരായ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ പഠന സമഗ്രഹികൾ ദാനമായി നൽകി.
വയനാട് പോലുള്ള ഉൽപ്രദേശങ്ങളിലെയും ആദിവാസി മേഖലകളിലെയും കുട്ടികൾക്ക് പഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാരും മറ്റുള്ളവരും നന്നായി ശ്രെമിച്ചു. പഠന ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും നെറ്റ്‌വര്‍ക്ക് ലഭിക്കാത്തത്തിന്റെയും ഡാറ്റ ലഭ്യമാവാത്തതിന്റെയും ചെറിയ പ്രശ്‌നങ്ങളും വിദ്യാർത്ഥികൾ നേരിട്ടു. ഇത്തരം കാര്യങ്ങളിൽ താല്‍ക്കാലികമായി എങ്കിലും അന്ന് പരിഹാരം കാണുവാൻ കഴിഞ്ഞു.
കെ ഫോൺ പദ്ധതി നടപ്പാക്കിയത് വഴി കേരളത്തിലെവിടെയും ഹൈസ്പീഡ് ഡാറ്റാകവറേജ് ഉറപ്പുവരുത്തുവാൻ കഴിയുന്നു. ദരിദ്രരായ ഇരുപത് ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നൽകുവാൻ കഴിഞ്ഞത്. നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വ്വീസും ലഭിക്കും. കൂടാതെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള മുഴുവന്‍ ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തിയിട്ടുള്ള ലാപ്‌ടോപ്പും ലഭ്യമാക്കുന്നതോടെ ഡിജിറ്റല്‍ ഡിവൈഡ് സൃഷ്ടിക്കുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്കുള്ള കേരളത്തിന്റെ ചുവടുവെയ്‌പിന് ഇതോടെ തുടകകമാകുകയാണ്.
കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ‘പഠനോപകരണം’ എന്ന നിലയില്‍ ലാപ്‌ടോപ്പ് ഉറപ്പാക്കുവാൻ ഉള്ള പദ്ധതിയും സർക്കാർ കൊണ്ടുവന്നു. 500 രൂപ വെച്ച് മുപ്പത് മാസം കൊണ്ട് കൊടുത്ത് തീര്‍ക്കാന്‍ കഴിയും വിധമാണ് വിദ്യാശ്രീ എന്ന പേരില്‍ ലാപ്‌ടോപ്പ് പദ്ധതി സർക്കാർ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി പാവപെട്ട കുട്ടികള്‍ക്ക് സൗജന്യനിരക്കിൽ ലാപ്‌ടോപ്പുകള്‍ ലഭിക്കും. കുടുംബശ്രീയും കെ.എസ്.എഫ്.ഇ യുമാണ് പദ്ധതി നടത്തിപ്പുകാര്‍. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, സാമൂഹികനീതി വകുപ്പ് മുതലായവ വിഭാഗത്തിൽ പെട്ട കുട്ടികളുടെ കാറ്റഗറിയനുസരിച്ച് നല്‍കാന്‍ കഴിയുന്ന സബ്‌സിഡികളും സര്‍ക്കാര്‍ കൊണ്ടുവന്നു.
വിവര-വിനിമയ സാങ്കേതിക വിദ്യാഭ്യാസം എന്ന ആശയം പൊതു വിദ്യാഭാസത്തിൽ വര്ഷങ്ങളായി ഉള്ളതാണെങ്കിലും കാര്യക്ഷമമായി ഡിജിറ്റൽ സൗകര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാവശ്യമായ തരത്തില്‍ കമ്പ്യൂട്ടര്‍ ലാബുകളും മള്‍ട്ടിമീഡിയ റൂമുകളും സർക്കാർ സ്‌കൂളുകളില്‍ സ്ഥാപിതവുമായിരുന്നു. സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ചതോടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യക്ക് മികച്ച സ്ഥാനം ലഭിച്ചു. സര്ക്കാര് വിദ്യാലയങ്ങളിലെ ക്ലാസ്മുറികളെല്ലാം ഹൈടെക്കായി. ഇതിന്റെ ഭാഗമായി ‘ഹൈടെക് സ്‌കൂളുകളും’ കേരളത്തിൽ യാഥാര്‍ത്ഥ്യമായി. ഹൈടെക് ക്ലാസ് മുറികൾ എന്ന സങ്കല്പം സാധാരണ വിദ്യാർത്ഥികൾക്ക് പോലും യാഥാർഥ്യമായി. സ്കൂളുകൾ തുറന്നെങ്കിലും പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ ഓണ്‍ലൈന്‍ പഠനരീതികള്‍കൂടി തുടരേണ്ടിവരും.
ഇന്റര്‍നെറ്റില്ലാത്ത വീട് എന്ന സങ്കൽപ്പം ഇനി കേരളത്തിൽ നാമമാത്രയാകും. മുൻപ് മൊബയിൽ ഫോൺ സ്കൂളുകളിലേക്ക് കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകർ ശിക്ഷയാണ് നൽകിയിരുന്നതെങ്കിൽ ഇനി അങ്ങോട്ട് പാഠപുസ്തകങ്ങളും നോട്ടു പുസ്തകങ്ങളും മാറി ലാപും ടാബുമാവും കുട്ടികളുടെ ബാഗിൽ ഉണ്ടാകുക. ഡിജിറ്റൽ വിദ്യാഭാസത്തിലേക്ക് കേരളം എത്തുക എന്നത് ഇനിയുള്ള കാലത്ത് അതാവശ്യമാണ് എന്നതിന്റെ സൂചനകൾ ആണ് കെ ഫോണ്‍, വിദ്യാശ്രീ പദ്ധതികൾ എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
ഇ-ലേണിംഗിന്റെ സാധ്യതകള്‍ മനസ്സിലാക്കി പരിശീലനം നേടാൻ കേരളത്തിലെ അധ്യാപകരും ഇതിനോടകം ശ്രെമിച്ചിട്ടുണ്ട് . റെക്കോര്‍ഡിംഗും എഡിറ്റിംഗും പ്രസന്റേഷനുമെല്ലാം അധ്യാപന ജീവിതത്തിന്റെ ഭാഗമായി അവര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. കൊറോണ സാഹചര്യം മാറിയാലും ഇനിയുള്ള വിദ്യാഭ്യാസ രീതിയിൽ ഒഴിച്ച് കൂടാനാകാത്ത ഘടകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം മാറുകയാണ്. ലോകത്തെവിടെയുമുള്ള വിവരങ്ങൾ ഒരു ക്ലിക്കിലൂടെ കുട്ടികള്‍ക്ക് എത്തിക്കാം എന്ന തിരിച്ചറിവും അധ്യാപകര്‍ മനസിലാക്കി. സർക്കാരിന്റെ വിദ്യാശ്രീയും കെ ഫോണും ഇതിനു പിന്തുണയായി ഉണ്ടാകും.