ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു. 15 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് തിരശീല വീണത്. 2019 മാർച്ചിനു ശേഷം അദ്ദേഹം ഇതുവരെ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു തരംഗ നന്ദി അറിയിച്ചു.കൂടാതെ ടീമിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
2007, 2011 ലോകകപ്പ് ടീമുകളിൽ അംഗമായിരുന്ന തരംഗ 235 ഏകദിന മത്സരങ്ങളിൽ ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്. 33.74 ശരാശരിയിൽ 6951 റൺസാണ് തരംഗയുടെ സമ്പാദ്യം. 15 സെഞ്ചുറികളും 37 ഫിഫ്റ്റികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ തരംഗ ശ്രീലങ്കയുടെ ഫൈനൽ പ്രവേശനത്തിൽ തരംഗ പങ്കുവഹിച്ചിരുന്നു.