പാലക്കാട് :ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 111 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 74 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 8 പേര് എന്നിവര്‍ ഉള്‍പ്പെടും. 164 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.