കൊൽക്കത്ത :ബംഗാളില്‍ ബിജെപി യുവനേതാവിനെ മയക്കുമരുന്നുമായി പിടികൂടി. ബംഗാള്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് പോലീസ് ആർസെറ് ചെയ്തത്.ഇവരിൽ നിന്ന് 100 ഗ്രാം കൊക്കൈയ്ൻ പിടിച്ചടുത്തു.ഇവരുടെ പഴ്സില്‍ നിന്നും കാറിനുള്ളില്‍ നിന്നുമായാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്. പമീലയുടെ കൂടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകനും സുഹൃത്തുമായ പ്രബിര്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി ഈ കഫേ സന്ദർശിച്ചിരുന്ന പമീല പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ബൈക്കിലെത്തുന്ന യുവാക്കളുമായി ഇവർ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.