ഗ്വാളിയർ ; ഗ്വാളിയാറിലെ ഹനുമാൻ നഗറിൽ പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ .”മദ്യലഹരിയിൽ തന്റെ മകളെ ചൂഷണം ചെയുക ആയിരുന്നു ഇയാൾ .ഇയാൾക്ക് എതിരെ പോക്‌സോ ചുമത്തി കേസ് എടുത്തിട്ടുണ്ട് .”ഗ്വാളിയർ എസ് പി അമിത് സംഘി പറഞ്ഞു .
അഞ്ചു ദിവസങ്ങൾക്ക് മുൻപ് ഗ്വാളിയർ സ്റ്റേഷൻ പരിധിയിലാണ് സംഭവം ,14 വയസുള്ള പെൺകുട്ടിക്ക് ആണ് തന്റെ അച്ഛന്റെ പക്കൽ നിന്നും ഇങ്ങനെ ഒരു ദുർഗതി നേരിടേണ്ടി വന്നത് .പെൺകുട്ടി ചൈൽഡ് ഹെല്പ് ലൈൻ പ്രവർത്തകരുമായി ബന്ധപെടുക ആയിരുന്നു .
പെൺകുട്ടിടെ അമ്മ ഇയാളിൽ നിന്നും പിരിഞ്ഞു മാറി താമസിക്കുക ആണ് .മദ്യലഹരിയിൽ ഇയാൾ അനവധി ദിവസങ്ങളായി പെൺകുട്ടിയെ പീഡനത്തിന് ഇരയാകുക ആയിരുന്നു .ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നു .ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പോലീസിൽ അറിയിക്കുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയുകയും ആയിരുന്നു .