ചണ്ഡീഗഢ്: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡന്റ് ആയ ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍ (34) ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫരീദ് കോട്ടിലെ ജൂബിലി ചൗക്കില്‍ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേര് നേതാവിനെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ പത്ത് തവണ ബുള്ളര്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് വിവരം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.