ചെന്നൈ: അര്ജുന് തെണ്ടുല്‍ക്കര്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ് അര്ജുന് ടെണ്ടുല്‍ക്കര്‍. താരത്തിനായി മറ്റ് ഫ്രാഞ്ചൈസികളാരും തന്നെ രംഗത്ത് വന്നില്ല.
കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി അര്ജുന് രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ സീസണിലടക്കം മുംബൈ ടീമിന്റെ നെറ്റ് സെഷനിലെ സ്ഥിരാംഗമായിരുന്നു അര്ജുന്.
2018-ല്‍ അര്ജുന് ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചു. യൂത്ത് ടെസ്റ്റ് സീരീസില്‍ ശ്രീലങ്കക്കെതിരെയായിരുന്നു അണ്ടര്‍ 19 ടീമിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. മുംബൈയുടെ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു. 2017-18 സീസണിലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ അര്ജുന് അഞ്ച് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.