പാലക്കാട് :ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 67 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 53 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര്, 1 ആരോഗ്യപ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 130 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.