അന്ന ബെന്‍ പ്രധാന കഥാപാത്രമായി എത്തിയ ഹെലന്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ അന്‍പിര്‍ക്കിനിയാളിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുല്‍ ആണ്. തമിഴ് പതിപ്പില്‍ ഹെലനായി എത്തുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. കീര്‍ത്തിയുടെ അച്ഛനായ അരുള്‍ പണ്ഡ്യനാണ് ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹെലന്‍ കേരളത്തില്‍ വലിയ വിജയമായിരുന്നു. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ചിത്രം വളരെയധികം ജനപ്രീതി നേടുകയും ചെയ്തിരുന്നു.