ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ നവോമി ഒസാക്ക-ജെന്നിഫർ ബ്രാഡി ഫൈനലിലേക്ക്. സെറീന വില്യംസിനേയും ബ്രാഡി,കരോളി മുച്ചോവയേയും തോല്‍പിച്ചാണ് നവോമി ഫൈനലിലെത്തിയത്. 22-ാം സീഡായ ബ്രാഡിയുടെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണിത്. ജയിച്ചാല്‍ ഒസാക്കയുടെ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുടെ എണ്ണം നാലാകും. സൂപ്പര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യ സെമിയില്‍ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മൂന്നാം സീഡായ ഒസാക്ക ജയിച്ചത്.
മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് പരാജപ്പെടുകയായിരുന്നു സെറീന. അതേസമയം തുടര്‍ച്ചയായ 20 മത്സരങ്ങള്‍ ജയിച്ച് വിജയം നേടിയ നവോമി 2019ലും ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയിട്ടുണ്ട്. മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന മുച്ചോവ-ബ്രാഡി രണ്ടാം സെമിയും ആവേശകരമായി. ശക്തമായ പോരാട്ടത്തിലൂടെ 22-ാം സീഡുകാരിയായ ബ്രാഡി വിജയം നേടുകയായിരുന്നു.