മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിലെ ആവേശകരമായ മത്സരത്തില്‍ സ്പെയ്നിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ കീഴടക്കി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയില്‍. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ നദാലിനെ സിറ്റ്സിപാസ് മറികടന്നത്. ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു അഞ്ചാം സീഡായ സിറ്റ്സിപാസ് വിജയത്തിലെത്തിയത്.
സ്കോര്‍: 3-6 2-6 7-6 (7-4) 6-4 7-5.
വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ റഷ്യയുടെ ലോക നാലാം നമ്ബര്‍ താരം ഡാനില്‍ മെദ്വെദെവാണ് സിറ്റ്സിപാസിന്റെ എതിരാളി. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ് ആന്ദ്രേ റുബ്ലെവിനെ കീഴടക്കിയാണ് മെദ്വെദെവ് സെമിയില്‍ എത്തിയത്.
സ്കോര്‍: 7-5, 6-3, 6-2.