ന്യൂഡൽഹി: എൻഎംസി ഹെൽത്തിൻെറ സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായി ബി ആർ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കൾ യുകെ കോടതി മരവിപ്പിച്ചു. യുകെ കോടതിയുടേതാണ് നടപടി. ഷെട്ടിയെ കൂടാതെ, എൻഎംസി ഹെൽത്തിൻെറ മറ്റ് പ്രധാന ഉടമകളുടെയും കമ്പനി എക്സിക്യൂട്ടീവുകളുടെയും ആസ്തികളും മരവിപ്പിച്ചിട്ടുണ്ട്.
കമ്പനി സിഇഒ പ്രശാന്ത് മംഗാട്ട്, മറ്റ് നിക്ഷേപകരായ ഖലീഫ അൽ മുഹൈരി, സയീദ് അൽ-ഖ്വെബൈസി എന്നിവരും മറ്റ് എക്സിക്യൂട്ടീവുകളും ഇതിൽ ഉൾപ്പെടുന്നു.
ഗുരുതരമായ തട്ടിപ്പ് ആരോപിച്ച് 2020 ഏപ്രിൽ 15 ന് ആണ് അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ബി.ആര്‍ ഷെട്ടി ഉൾപ്പെടെയുള്ളവര്‍ക്കെതിരെ പരാതി നൽകുന്നത്.പ്രതികളുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.
നിലവിലെ ഉത്തരവ് പ്രകാരം ഷെട്ടി ഉൾപ്പെടെയുള്ളവര്‍ക്ക് സ്വത്തുക്കൾ ലോകത്തെവിടെയും വിൽക്കാൻ കഴിയില്ല .1970 കളിൽ സ്ഥാപിതമായ എൻഎംസി ഹെൽത്ത് യുഎഇലെഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയര്‍ സേവന ദാതാക്കളായിരുന്നു, എന്നാൽ അക്കൗണ്ടിംഗ് തട്ടിപ്പ് ആരോപണത്തെത്തുടർന്ന് കമ്പനി തകരുകയായിരുന്നു.