ന്യൂഡൽഹി :ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആമസോൺ ഫയർ ടിവി സ്റ്റിക്ക് രാജ്യത്ത് നിർമിക്കും. കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത് .
ആമസോൺ ഫോക്‌സ്‌കോണിന്റെ നിർമാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിർമിക്കുക. ചെന്നൈയ്ക്കു പുറത്തുള്ള പ്ലാന്റിലാകും ഈവർഷം അവസാനത്തോടെ നിർമാണം തുടങ്ങുകയെന്നും കമ്പനി അറിയിച്ചു.
രാജ്യത്തെ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽതന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്താവ് പറഞ്ഞു.