ചെന്നൈ: ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആകാശദൃശ്യം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്നാണ് പ്രധാനമന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്. സ്‌റ്റേഡിയം ഉള്‍പ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രമാണ് പ്രധാനമനമന്ത്രി പങ്കുവച്ചിരിക്കുന്നത്.
വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്ജുന് യുദ്ധ ടാങ്ക് (മാര്‍ക്ക് 1എ) പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കരസേന മേധാവി എം.എം. നരവനെയ്ക്കാണ് പ്രധാനമന്ത്രി ടാങ്ക് കൈമാറിയത്.
തമിഴ്‌നാട് സന്ദര്‍ശനത്തിന് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തി.