ടോക്യോയിൽ നടക്കുന്ന 2020 ഒളിമ്പിക്സ് ഗെയിംനു വേണ്ടിയുള്ള മാർഗനിർദേശങ്ങൾ പുറത്ത് .ജുലൈ 23 നു നടക്കുന്ന പരിപാടിക്ക് മുന്നോടിയായിട്ടാണ് 33 പേജുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത് .
സാമൂഹിക അകലം പാലിക്കുക ,കെട്ടി പിടുത്തം ഒഴിവാക്കുക ,ശാരീരിക ബന്ധങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മാർഗ്ഗനിര്ദേശത്തിൽ രേഖപെടുത്തിയിരിക്കുന്നത് .അത്ലറ്റുകളെ എല്ലാം നാല് ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റിന് വിധേയരാക്കും .
മാത്രമല്ല കോവിഡ് പോസിറ്റീവ് അയാൾ മത്സരത്തിൽ നിന്നും ഒഴിവാക്കും .ഒരു ലക്ഷത്തിലധികം കോണ്ടം കൊടുക്കുവാൻ അധികൃതർ ആഗ്രഹിച്ചിരുന്നു .എന്നാൽ പുതിയ നിയമ പ്രകാരം ഇതിനു സാധുത ഇല്ലാതെ ആയി .
എല്ലാ ഗേമുകളിലും പങ്കെടുക്കുന്നവർക്ക് ഉള്ള നിബന്ധനകൾ മുന്നോട്ടു വെയ്ക്കും .കളിക്കാർ എല്ലാവരും ജപ്പാനിൽ എത്തി 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം ,കളിക്കാർക്ക് ട്രെയിനിങ് അറ്റൻഡ് ചെയേണ്ടത് നിർബന്ധം ആയതിനാൽ ക്വാററ്റീൻ ഉണ്ടായിരിക്കില്ല .
ഇത് കോവിഡ് വ്യാപനത്തിന് കാരണം ആകാതിരിക്കാൻ അധികൃതർക്ക് വളരെ അധികം ശ്രദ്ധിക്കേണ്ടി വരും .അത്ലറ്റുകൾക്ക് ജിമുകളോ ,ടൂറിസ്റ്റ് കേന്ദ്രങ്ങളോ ബാറുകളോ സദർശിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല .ഗെയിം നടക്കുന്ന വേദികളും മറ്റു ചില നിയന്ത്രിത സ്ഥലങ്ങൾ മാത്രം സന്ദർശിക്കാനുള്ള അനുവാദം മാത്രെമേ ഉണ്ടാകു.