കങ്കണ റാണൗട്ട് തന്റെ വിവാദ പ്രസ്താവനകളിൽ വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങാറുള്ള ഒരു നടിയാണ് .നടിയുടെ അടുത്തിടെ ഉണ്ടായ വിവാദ ട്വീറ്റുകൾ പലതും ട്വിറ്റെർ നീക്കിയിരുന്നു .ഇപ്പോൾ മെറിൽ സ്ട്രീപ് ,ടോം ക്രൂയിസ്, ഗേൾ ഗാഡോട് എന്നിവരുമായി സ്വയം താരതമ്യം ചെയ്തിരിക്കുകയാണ് നടി .
കങ്കണയുടെ പുതിയ ട്വീറ്റ്ഇങ്ങനെ -‘ഞാൻ എത്ര ഓസ്കാർ വാങ്ങി എന്ന് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു .മെറിൽ എത്ര ദേശിയ , പദ്മ അവാർഡുകൾ നേടിയിട്ടുണ്ട് ?ഉത്തരം കാണില്ല .നിങ്ങളുടെ അടിമ മനസ്ഥിതിയിൽ നിന്നും പുറത്ത് വരുക .’കങ്കണയ്ക്ക് മൂന്നു തവണ ദേശിയ അവാർഡ് ലഭിച്ചിരുന്നു .മെറിൽ 21 അക്കാദമി അവാർഡിന് നോമിനേറ്റ് ചെയപെടുകയും ,മൂന്ന് എണ്ണം ലഭിക്കുകയും ചെയ്തു .32 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ ഇവരുടെ പേരിലുണ്ട് .
ഹോളിവുഡ് ഇതിഹാസം മർലോൺ ബ്രാണ്ടോയുമായുള്ള സാമ്യം അവർ വിശദീകരിച്ചു “അവർ നേറ്റീവ് റെഡ് ഇൻഡ്യൻസ് നാട്ടിലെ അധിനിവേശക്കാരാണ്, ഞാൻ എന്റെ ഭൂമിയെ സംരക്ഷിക്കാൻ താൽപ്പര്യപ്പെടുന്ന ഒരു സ്വദേശിയായ ഇന്ത്യക്കാരനാണ്, തീർച്ചയായും ഞാൻ അവളുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കില്ല, അതുവഴി ഞാൻ മർലോൺ ബ്രാണ്ടോയെപ്പോലെയാണ്, ഇപ്പോൾ ഇത് നിങ്ങളെ കൂടുതൽ ചൂഷണം ചെയ്യും. “
എന്നാൽ മറ്റൊരു റട്വിറ്റെർ പേജിൽ കങ്കാനയോട് ഇങ്ങനെ എഴുതി “നിങ്ങൾ ശെരിക്കും വളരേണ്ടതുണ്ട് “ഇതിനു മറുപടിയായി കാങ്ങനെ ഇങ്ങനെ ട്വീറ്റ് ചെയ്തു “ഈ ഭൂമിയിലെ മറ്റേതൊരു നടിക്കും എന്നെക്കാൾ കൂടുതൽ വ്യാപ്തിയിൽ അഭിനയിക്കാൻ കഴിയുമെങ്കിൽ ഞാൻ എന്റെ ധാർഷ്ട്യം ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു, “