കോട്ടയം: മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുജാത(72)യാണ് മരിച്ചത്. മകന് ബിജുവിനെ പോലീസ് അറസ്റ്റു ചെയ്തു. ബിജുവിനെ തടയാന്‍ എത്തിയ പിതാവിനും പരിക്കേറ്റു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം.
ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന് തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.