കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 26940 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 958 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 6234 പേരും സ്ഥാപനങ്ങളില്‍ 362 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6596 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1559 (ആര് ടി പി സി ആര്-535, ആന്റിജന്‍-1021 ) സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 620 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 518 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 99 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 92 പേരെ ഡിസ്ചാര്‍ജ് ചെയ്തു.