ന്യൂഡൽഹി :എയർ ലിഫ്റ്റ് ഡയറക്ടർ രാജ കൃഷ്ണൻ മേനോന്റെ അടുത്ത ചിത്രമായ ‘പിപ്പ ‘എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്മാൻ നിർവഹിക്കും .ഇഷാൻ ഖട്ടർ ,മൃണാൾ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം 1971-ലെ ഒരു യുദ്ധ കഥയാണ് .ചിത്രം നിർമ്മിക്കുന്നത് റോണി ,സിദ്ധാർഥ് റോയ് കപൂർ തുടങ്ങിയവരാണ് .
ഇവരുടെ നിർമ്മാണത്തിൽ സ്വദേശ് ,രംഗ് ഡി ബസന്തി തുടങ്ങിയ ചിത്രങ്ങളിൽ റഹ്മാൻ വർക്ക് ചെയ്തിട്ടുണ്ട് .’ദി ബർണിങ് ചാഫീസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് .