കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് പരിശീലകന് മിക്കി ആര്‍തറിനും ഓപ്പണിംഗ് ബാറ്റ്സ്മാന് ലഹിരു തിരിമാനെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശ്രീലങ്കന്‍ ടീമിന്റെ വിന്‍ഡീസ് പര്യടനം അനിശ്ചിതത്വത്തിലായി.
വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി കളിക്കാരും കോച്ചിംഗ് സ്റ്റാഫും നെറ്റ് ബൗളര്‍മാരും അടക്കം 36 അംഗ സ്ക്വാഡിന് നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
ഈ മാസം 20നായിരുന്നു ശ്രീലങ്കയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. രണ്ട് ടെസ്റ്റും മൂന്നു ഏകദിനവും മൂന്നു ട്വന്റി-20യും അടങ്ങുന്നതായിരുന്നു പര്യടനം.