ചിമ്പു നായകനായി എത്തുന്ന ചിത്രം മാനാടിന്റെ ടീസര്‍ പുറത്ത്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.
ചിമ്പുവും വെങ്കിട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തില്‍ സംവിധായകന്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രമായി എത്തുന്നു. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്. മലയാളത്തില്‍ അടക്കം നിരവധി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. റീവൈന്‍ഡ് എന്ന പേരിലാണ് മലയാളത്തില്‍ ചിത്രം എത്തുക. സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്.
















