ന്യൂ ഡല്‍ഹി: കൊപ്രയുടെ താങ്ങുവില കൂട്ടി. അഗ്രികള്‍ച്ചറല്‍ കോസ്റ്റസ് ആന്റ് പ്രൈസസ് കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭ തീരുമാനം. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപയും ഉണ്ട കൊപ്രയുടേത് 300 രൂപയുമായിട്ടാണ് കൂട്ടിയത്. ഇതോടെ കൊപ്രയുടെ വില ക്വിന്റലിന് യഥാക്രമം 10335 രൂപയും 10600 രൂപയുമായി കൂടും.
















